രക്ഷാസമിതി തെരഞ്ഞെടുപ്പില്‍ ജര്‍മ്മിക്ക് കത്ത തിരിച്ചടി; പോര്‍ച്ചുഗലിാേടും ഓസ്ട്രിയയോടും തോറ്റു

ന്യൂയോര്‍ക്ക്/ബര്‍ലിന്‍: ഐക്യരാഷ്ട്രസഭയുടെ ഏറ്റവും ശക്തമായ സമിതിയായ രക്ഷാസമിതിയിലെ (UN Security Council) താല്‍ക്കാലിക അംഗത്വത്തിലേക്ക് നടന്ന വാശിയേറിയ തെരഞ്ഞെടുപ്പില്‍ ജര്‍മ്മനിക്ക് അപ്രതീക്ഷിത പരാജയം. 'വെസ്റേറണ്‍ യൂറോപ്പ്' വിഭാഗത്തില്‍ ഒഴിവുവന്ന രണ്ട് സീറ്റുകളിലേക്ക് പോര്‍ച്ചുഗല്‍, ഓസ്ട്രിയ എന്നീ രാജ്യങ്ങളോട് മത്സരിച്ചാണ് ജര്‍മ്മനി പരാജയപ്പെട്ടത്. ബുധനാഴ്ച ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്ത് നടന്ന വോട്ടെടുപ്പിലെ ഈ തോല്‍വി ജര്‍മ്മനിക്ക് വലിയ നയതന്ത്ര തിരിച്ചടിയായി.

ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രെഡ്രിക് മെര്‍സിന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന് ഈ ഫലം വലിയ നിരാശയാണ് സമ്മാനിച്ചത്.

വോട്ടിംഗ് നില ഇങ്ങനെ:

രക്ഷാസമിതിയിലെ താല്‍ക്കാലിക സീറ്റ് നേടാന്‍ പൊതുസഭയിലെ (UN General Assembly) മൂന്നില്‍ രണ്ട് ഭൂരിപക്ഷമാണ് രാജ്യങ്ങള്‍ക്ക് വേണ്ടിയിരുന്നത്.

പോര്‍ച്ചുഗല്‍: 134 വോട്ട് (വിജയിച്ചു)

ഓസ്ട്രിയ: 131 വോട്ട് (വിജയിച്ചു)

ജര്‍മ്മനി: 104 വോട്ട് (പരാജയപ്പെട്ടു)

ഈ വിഭാഗത്തില്‍ ജര്‍മ്മനി പുറത്തായപ്പോള്‍, ആഫ്രിക്കന്‍ മേഖലയില്‍ നിന്ന് സിംബാബ്വെയും കരീബിയന്‍ മേഖലയില്‍ നിന്ന് ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഏഷ്യന്‍ മേഖലയിലെ സീറ്റിലേക്ക് നടന്ന മത്സരത്തില്‍ ഫിലിപ്പീന്‍സിനെ മറികടന്ന് കിര്‍ഗിസ്ഥാനും വിജയം നേടി.

തോല്‍വിക്ക് പിന്നില്‍ റഷ്യയുടെ 'പാര'?

ഐക്യരാഷ്ട്രസഭയ്ക്ക് ഏറ്റവും കൂടുതല്‍ സാമ്പത്തിക സംഭാവന നല്‍കുന്ന രണ്ടാമത്തെ വലിയ രാജ്യമായിട്ടും ജര്‍മ്മനി പരാജയപ്പെട്ടതിന് പിന്നില്‍ റഷ്യയുടെ ശക്തമായ അണിയറ നീക്കങ്ങളാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുക്രെയ്ന്‍ യുദ്ധത്തില്‍ ജര്‍മ്മനി പരസ്യമായി യുക്രെയ്നെ പിന്തുണയ്ക്കുന്നതിനാല്‍, ജര്‍മ്മനി രക്ഷാസമിതിയില്‍ എത്തുന്നത് തടയാന്‍ റഷ്യ മറ്റ് രാജ്യങ്ങള്‍ക്കിടയില്‍ കടുത്ത ലോബിയിംഗ് നടത്തിയതായാണ് വിവരം.

കൂടാതെ, ഗാസ വിഷയത്തില്‍ ഇസ്രായേലിനെ പിന്തുണയ്ക്കുന്ന ജര്‍മ്മനിയുടെ നിലപാടും ആഗോള തെക്കന്‍ രാജ്യങ്ങളുടെ (Global South) വോട്ടുകള്‍ നഷ്ടപ്പെടാന്‍ കാരണമായെന്ന് വിലയിരുത്തപ്പെടുന്നു.

നേതാക്കളുടെ പ്രതികരണം:

ചാന്‍സലര്‍ ഫ്രെഡ്രിക് മെര്‍സ്: "ഞങ്ങള്‍ പൂര്‍ണ്ണ വിശ്വാസത്തോടെയാണ് മത്സരത്തിനിറങ്ങിയത്, പക്ഷേ ലക്ഷ്യം നേടാനായില്ല. എങ്കിലും ഈ ഫലം ഐക്യരാഷ്ട്രസഭയിലെ ജര്‍മ്മനിയുടെ ഉത്തരവാദിത്തങ്ങളെ മാറ്റില്ല. ആഗോളതലത്തില്‍ ജര്‍മ്മനി എന്നും വിശ്വസ്തനായ പങ്കാളിയായി തുടരും."

വിദേശകാര്യ മന്ത്രി ജോഹാന്‍ വാഡെഫുള്‍: "ഈ ഫലം തികച്ചും നിരാശാജനകമാണ്. യുക്രെയ്ന്‍, ഗാസ വിഷയങ്ങളില്‍ ജര്‍മ്മനിക്കുള്ള വ്യക്തമായ നിലപാടുകള്‍ വോട്ടെടുപ്പിനെ ബാധിച്ചിട്ടുണ്ടാകാം. റഷ്യയ്ക്ക് ജര്‍മ്മനിയുടെ ശബ്ദം രക്ഷാസമിതിയില്‍ കേള്‍ക്കാന്‍ താല്പര്യമില്ല എന്നത് രഹസ്യമല്ല."

അതേസമയം, ജര്‍മ്മനിയിലെ പ്രതിപക്ഷ കക്ഷിയായ ഗ്രീന്‍സ് പാര്‍ട്ടി ഇതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്ന് കുറ്റപ്പെടുത്തി. കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ മെര്‍സ് സര്‍ക്കാര്‍ കാണിച്ച വീഴ്ചയും ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കുള്ള വികസന സഹായങ്ങള്‍ (Development Aid) വെട്ടിക്കുറച്ചതുമാണ് വോട്ട് കുറയാന്‍ കാരണമെന്ന് അവര്‍ ചൂണ്ടിക്കാണിച്ചു.

15 അംഗങ്ങളുള്ള യുഎന്‍ രക്ഷാസമിതിയില്‍ അമേരിക്ക, യുകെ, ചൈന, റഷ്യ, ഫ്രാന്‍സ് എന്നീ 5 സ്ഥിരഅംഗങ്ങള്‍ക്കാണ് ഏതൊരു തീരുമാനവും റദ്ദാക്കാനുള്ള 'വീറ്റോ' അധികാരം ഉള്ളത്. മുന്‍പ് 2019~2020 വര്‍ഷങ്ങളിലാണ് ജര്‍മ്മനി അവസാനമായി രക്ഷാസമിതിയില്‍ താല്‍ക്കാലിക അംഗമായിരുന്നത്.
- dated 06 Jun 2026

Comments:

Keywords: Germany - Otta Nottathil - un_security_council_germany_defeated_by_austria_june_4_2026 Germany - Otta Nottathil - un_security_council_germany_defeated_by_austria_june_4_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

നിര്‍ബന്ധിത സൈനിക സേവനത്തിനും ആയുധ ബജറ്റിനുമെതിരെ ജര്‍മ്മനിയില്‍ വന്‍ പ്രതിഷേധം; ബ്രാന്‍ഡന്‍ബുര്‍ഗ് ഗേറ്റില്‍ ആയിരങ്ങള്‍ അണിനിരന്നു: സൈനികച്ചെലവല്ല, സാമൂഹിക ക്ഷേമമാണ് വേണ്ടതെന്ന് യുവാക്കള്‍ Recent or Hot News
Reform_row_raises_fears_for_Merz_coalition
ജര്‍മ്മന്‍ ഐക്യദിനാഘോഷങ്ങള്‍ക്ക് ബ്രെമനില്‍ തുടക്കം; മെര്‍സ് സര്‍ക്കാരില്‍ ഭിന്നത പുകയുന്നു: ഐക്യദിന റാലിക്കിടെ ഇടതുപക്ഷ പ്രതിഷേധവും Recent or Hot News
vw_new_employees_10_agreement_cancelled_sept_30_2026
ജീവനക്കാരെ ഞെട്ടിച്ച് ഫോക്സ്വാഗന്റെ അടുത്ത പ്രഹരം ; പത്തോളം തൊഴില്‍ കരാറുകള്‍ റദ്ദാക്കി: ജോലി സമയം കൂട്ടിയേക്കും Recent or Hot News
tank_rabatt_germany_germany_oct_1_2026
ജര്‍മ്മനിയില്‍ ഇന്ധന നികുതിയിളവ് പ്രാബല്യത്തില്‍; ലിറ്ററിന് 16.7 സെന്റ് വരെ കുറയും Recent or Hot News
kerala_samajam_onam_celebrations_2026_report
കൊളോണ്‍ കേരള സമാജം ഓണാഘോഷം വര്‍ണ്ണാഭമായി; പ്രവാസമണ്ണില്‍ കേരളത്തനിമ വിരിയിച്ച് വിപുലമായ കലാവിരുന്നും ഓണസദ്യയും Recent or Hot News
tallest_wind_turbine_germany_brandenburg_oct_1_2026
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കാറ്റാടിയന്ത്രം ജര്‍മ്മനിയില്‍ പൂര്‍ത്തിയായി; 365 മീറ്റര്‍ ഉയരം, തലയെടുപ്പോടെ ബ്രാന്‍ഡന്‍ബുര്‍ഗില്‍
10_days_japamala_prayers_oct_1_10_2026_cologne_syro_malabar_community
കൊളോണില്‍ 10 ദിവസത്തെ ഭക്തിനിര്‍ഭരമായ ജപമാല പ്രാര്‍ത്ഥന ഒക്ടോബര്‍ ഒന്നു മുതല്‍